+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഞ്ചാബിൽ ഇന്‍റർനെറ്റ് നിരോധനം തിങ്കളാഴ്ച വരെ നീട്ടി

അമൃത്സർ: പഞ്ചാബിൽ ഇന്‍റർനെറ്റ് നിരോധനം തിങ്കളാഴ്ച വരെ നീട്ടിയതായി പോലീസ് അറിയിച്ചു. ഖലിസ്ഥാൻ വിഘടനവാദി അമൃത്പാലിനെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്ത് എസ്എംഎസ് സേവനവും വിച്ഛേദിച്ചിരി
പഞ്ചാബിൽ ഇന്‍റർനെറ്റ് നിരോധനം തിങ്കളാഴ്ച വരെ നീട്ടി
അമൃത്സർ: പഞ്ചാബിൽ ഇന്‍റർനെറ്റ് നിരോധനം തിങ്കളാഴ്ച വരെ നീട്ടിയതായി പോലീസ് അറിയിച്ചു. ഖലിസ്ഥാൻ വിഘടനവാദി അമൃത്പാലിനെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്ത് എസ്എംഎസ് സേവനവും വിച്ഛേദിച്ചിരിക്കുകയാണ്.

അമൃത്പാലിന്‍റെ അനുയായികളോട് ഷാഹ്കോട്ടിലെത്തി പ്രതിഷേധിക്കാൻ വീഡിയോ സന്ദേശങ്ങൾ പ്രചരിച്ചതിനെത്തുടർന്നാണ് പഞ്ചാബിലെങ്ങും ഇന്‍റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചത്.

അതേസമയം, അമൃത്പാൽ സിംഗിനെ പിടികൂടാൻ പഞ്ചാബിൽ കനത്ത തെരച്ചിലാണ് പോലീസും കേന്ദ്രസേനയും നടത്തുന്നത്. സംസ്ഥാനത്തുടനീളം സുരക്ഷാക്രമീകരണങ്ങൾ വലിയ തോതിൽ വർധിപ്പിച്ചിട്ടുണ്ട്. അമൃത്പാലിന്‍റെ വീട് പോലീസ് റെയ്ഡ് ചെയ്യുകയും ചെയ്തിരുന്നു.
More in Latest News :