+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ലൈംഗിക പീഡന' പരാമർശം; രാഹുൽ ഗാന്ധിയുടെ വസതിയിൽ ഡൽഹി പോലീസ്

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ലൈംഗിക പീഡനത്തിന് ഇരയായവരെക്കുറിച്ച് നടത്തിയ പരാമർശത്തിൽ വിവരങ്ങൾ തേടി രാഹുൽ ഗാന്ധിയുടെ വസതിയിൽ ഡൽഹി പോലീസ്. ഡൽഹി പോലീസ് സ്പെഷൽ കമ്മീഷണർ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ലൈംഗിക പീഡനത്തിന് ഇരയായവരെക്കുറിച്ച് നടത്തിയ പരാമർശത്തിൽ വിവരങ്ങൾ തേടി രാഹുൽ ഗാന്ധിയുടെ വസതിയിൽ ഡൽഹി പോലീസ്. ഡൽഹി പോലീസ് സ്പെഷൽ കമ്മീഷണർ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.

ജനുവരി 30ന് ശ്രീനഗറിൽവച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിലാണ് ഡൽഹി പോലീസിന്‍റെ നീക്കം. പീഡനത്തിനിരയായ പെൺകുട്ടികൾ തന്നോട് പരാതി പറഞ്ഞെന്നായിരുന്നു രാഹുലിന്‍റെ പ്രസ്താവന.

ഈ വിഷയത്തിൽ മൊഴി നൽകാൻ രാഹുലിന് വ്യാഴാഴ്ച നോട്ടീസ് അ‍യച്ചിരുന്നു. കാഷ്മീരിൽ പൊതുസമൂഹത്തോട് സംസാരിക്കവെ, കേന്ദ്രഭരണ പ്രദേശത്തെ ലൈംഗികാതിക്രമ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ നിരവധി സ്ത്രീകൾ തന്നെ സമീപിച്ചതായാണ് രാഹുൽ അന്ന് വെളിപ്പെടുത്തിയത്.
More in Latest News :