തിരുവനന്തപുരം: കെ.കെ. രമ എംഎല്‍എയുടെ പരാതിയിന്മേല് കേസെടുക്കണോയെന്ന് തീരുമാനിക്കേണ്ടത് പോലീസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
രമയ്ക്ക് പരിക്കുണ്ടോയെന്ന കാര്യം അറിയില്ലെന്നും ഇതില്‍ പാര്‍ട്ടി ഇടപടേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി.
അതേസമയം, സൈബര്‍ ആക്രമണത്തില്‍ സച്ചിന് ദേവ് എംഎല്‍എയ്ക്കെതിരെ കെ.കെ. രമ നല്കിയ പരാതിയില്‍ സൈബര്‍ പോലീസ് തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. പരാതി നല്‍കിയിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് രമ പറഞ്ഞു.
നിയമസഭാ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രമ നേരത്തെ പോലീസില്‍ നല്കിയ പരാതിയിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.