+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ടി​കെ വെ​ട്ടി​മാ​റ്റാ​ൻ ബ​ഗാ​ൻ; പേ​രു​മാ​റ്റം അ​ടു​ത്ത സീ​സ​ൺ മു​ത​ൽ

പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് കി​രീ​ട​ത്തി​ൽ നാ​ലാം വ​ട്ട​വും മു​ത്ത​മി​ട്ട എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ വീ​ണ്ടും പേ​രു​മാ​റ്റ​ത്തി​ന് ഒ​രു​ങ്ങു​ന്നു. 20232024 സീ​സ​ൺ മു​ത​ൽ ടീ​മി​ന്‍റെ പേ​രി​ൽ നി​ന്ന്
എ​ടി​കെ വെ​ട്ടി​മാ​റ്റാ​ൻ ബ​ഗാ​ൻ; പേ​രു​മാ​റ്റം അ​ടു​ത്ത സീ​സ​ൺ മു​ത​ൽ
പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് കി​രീ​ട​ത്തി​ൽ നാ​ലാം വ​ട്ട​വും മു​ത്ത​മി​ട്ട എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ വീ​ണ്ടും പേ​രു​മാ​റ്റ​ത്തി​ന് ഒ​രു​ങ്ങു​ന്നു. 2023-2024 സീ​സ​ൺ മു​ത​ൽ ടീ​മി​ന്‍റെ പേ​രി​ൽ നി​ന്ന് എ​ടി​കെ എ​ന്ന ചു​രു​ക്കെ​ഴു​ത്ത് ഒ​ഴി​വാ​ക്കു​മെ​ന്നും മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സ് എ​ന്ന പു​തി​യ അ​വ​താ​ര​ത്തി​ൽ ചാ​മ്പ്യ​ന്മാ​ർ എ​ത്തു​മെ​ന്നും ടീം ​ഉ​ട​മ സ​ഞ്ജീ​വ് ഗോ​യ​ങ്ക അ​റി​യി​ച്ചു.

നേ​ര​ത്തെ, മോ​ഹ​ൻ ബ​ഗാ​ൻ ക്ല​ബി​ന്‍റെ ച​രി​ത്ര​ത്തെ ത​മ​സ്ക​രി​ക്കു​ന്ന രീ​തി​യി​ൽ എ​ടി​കെ എ​ന്ന പേ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ആ​രാ​ധ​ക​ർ വ്യാ​പ​ക​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക്ല​ബ് മാ​നേ​ജ്മെ​ന്‍റി​ന് എ​തി​രെ കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ചി​ല​ത് ആ​ക്ര​മാ​സ​ക്ത​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ടീം ​പേ​രു​മാ​റ്റി​യ​ത്.

അ​ത്‌​ല​റ്റി​കോ ഡി ​കോ​ൽ​ക്ക​ത്ത എ​ന്ന പേ​രി​ൽ ഐ​എ​സ്എ​ല്ലി​ൽ പോ​രാ​ട്ടം ആ​രം​ഭി​ച്ച ഗോ​യ​ങ്ക​യു​ടെ ടീ​മു​മാ​യി ല​യി​ച്ചാ​ണ് മോ​ഹ​ൻ ബ​ഗാ​ൻ നി​ല​വി​ലെ പേ​ര് സ്വീ​ക​രി​ച്ച​ത്. 2020-ൽ ​മോ​ഹ​ൻ ബ​ഗാ​ൻ എ​ഫ്സി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ ഗോ​യ​ങ്ക ഗ്രൂ​പ്പ് പ്ര​ധാ​ന ഓ​ഹ​രി ഉ​ട​മ​ക​ൾ ആ​യ​തോ​ടെ​യാ​ണ് ഐ​എ​സ്എ​ൽ ക്ല​ബി​ലേ​ക്ക് ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ലെ വ​മ്പ​ൻ ടീ​മി​നെ ല​യി​പ്പി​ച്ച​ത്.

എ​ന്നാ​ൽ 2023-ലേ​ക്കു​ള്ള പു​തി​യ പേ​രി​ലും ഗോ​യ​ങ്ക സ്വ​ന്തം മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. സ്വ​ന്തം പേ​രി​ന്‍റെ ചു​രു​ക്കെ​ഴു​ത്താ​യ എ​സ്ജി എ​ന്ന ര​ണ്ട​ക്ഷ​രം സൂ​പ്പ​ർ ജ​യ​ന്‍റ്സ് എ​ന്ന വാ​ൽ ആ​യി ടീ​മി​ന് ന​ൽ​കി ഗോ​യ​ങ്ക പ​തി​വ് ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ൻ​പ് ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ പു​ണെ ഫ്രാ​ഞ്ചൈ​സി​ക്ക് റൈ​സിം​ഗ് പു​ണെ സൂ​പ്പ​ർ ജ​യ​ന്‍റ്സ്(​ആ​ർ​പി​എ​സ്ജി) എ​ന്നാ​ണ് ആ​ർ.​പി. സ​ഞ്ജീ​വ് ഗോ​യ​ങ്ക എ​ന്ന വ്യ​വ​സാ​യ ഭീ​മ​ൻ പേ​ര് ന​ൽ​കി​യ​ത്.
More in Latest News :