+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​യ​ലാ​യി സോ​ഫി ഡി​വൈ​ൻ, ബം​ഗ​ളൂ​രു​വി​ന് എ​ട്ട് വി​ക്ക​റ്റ് ജ​യം

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നു ര​ണ്ടാം ജ​യം. ഗു​ജ​റാ​ത്ത് ജെ​യ്ന്‍റ​സി​നെ എ​ട്ട് വി​ക്ക​റ്റി​നാ​ണ് ബം​ഗ​ളൂ​രു ത​ക​ർ​ത്ത​ത്. 36 പ​
റോ​യ​ലാ​യി സോ​ഫി ഡി​വൈ​ൻ, ബം​ഗ​ളൂ​രു​വി​ന് എ​ട്ട് വി​ക്ക​റ്റ് ജ​യം
മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നു ര​ണ്ടാം ജ​യം. ഗു​ജ​റാ​ത്ത് ജെ​യ്ന്‍റ​സി​നെ എ​ട്ട് വി​ക്ക​റ്റി​നാ​ണ് ബം​ഗ​ളൂ​രു ത​ക​ർ​ത്ത​ത്. 36 പ​ന്തി​ൽ 99 റ​ണ്‍​സ് നേ​ടി​യ സോ​ഫി ഡി​വൈ​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ബം​ഗ​ളൂ​രു​വി​നു മി​ന്നും ജ​യം സ​മ്മാ​നി​ച്ച​ത്. സ്കോ​ർ: ഗു​ജ​റാ​ത്ത് 20 ഓ​വ​റി​ൽ 188-4, ബം​ഗ​ളൂ​രു 15.3 ഓ​വ​റി​ൽ 189-2.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഗു​ജ​റാ​ത്തി​നാ​യി മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​പ്പ​ണ​ർ ലോ​റ വോ​ൾ​വാ​ർ​ഡ് ഒ​രു​ക്കി​യ​ത്. 42 പ​ന്തി​ൽ 68 റ​ണ്‍​സാ​ണ് വോ​ൾ​വാ​ർ​ഡ് അ​ടി​ച്ചെ​ടു​ത്ത്. ആ​ഷ്ലീ​ഗ് ഗാ​ർ​ഡ്ന​ർ 41 റ​ണ്‍​സും സ​ബ്ബി​നേ​നി മേ​ഘ്ന 31 റ​ണ്‍​സും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ​ളൂ​രു​വി​നാ​യി ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ഓ​പ്പ​ണ​റു​മാ​രാ​യ സ്മൃ​തി മ​ന്ദാ​ന​യും സോ​ഫി ഡി​വൈ​നും ഒ​രു​ക്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 125 റ​ണ്‍​സി​ന്‍റെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടാ​ണ് ഒ​രു​ക്കി​യ​ത്. സോ​ഫി ത​ക​ർ​ത്താ​ടി​യ​പ്പോ​ൾ ഗു​ജ​റാ​ത്ത് ബൗ​ള​ർ​മാ​ർ നി​ഷ്പ്ര​ഭ​രാ​യി.

36 പ​ന്തി​ൽ എ​ട്ട് സി​ക്സും ഒ​ൻ​പ​ത് ഫോ​റും ഉ​ൾ​പ്പെ​ടെ 99 റ​ണ്‍​സാ​ണ് സോ​ഫി അ​ടി​ച്ചെ​ടു​ത്ത​ത്. മ​ന്ദാ​ന 31 പ​ന്തി​ൽ 37 റ​ണ്‍​സും നേ​ടി. പി​ന്നീ​ട് ക്രീ​സി​ലെ​ത്തി​യ എ​ല്ലി​സ് പെ​റി​യും (19) ഹെ​ത​ർ നൈ​റ്റും (22) ചേ​ർ​ന്ന് പു​റ​ത്താ​കാ​തെ ബം​ഗ​ളൂ​രു​വി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

ജ​യ​ത്തോ​ടെ നാ​ല് പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ നാ​ലാം സ്ഥാ​ന​ത്തെ​ത്തി ബം​ഗ​ളൂ​രു. നാ​ല് പോ​യി​ന്‍റു​ള്ള ഗു​ജ​റാ​ത്താ​ണ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​ത്ത്.
More in Latest News :