+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ​യു​ടെ അ​പ​രാ​ജി​ത കു​തി​പ്പി​ന് അ​ന്ത്യം

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ അ​പ​രാ​ജി​ത കു​തി​പ്പി​ന് അ​ന്ത്യം. യു​പി വാ​രി​യേ​ഴ്സി​നോ​ടാ​ണ് മും​ബൈ ആ​ദ്യ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്. അ​
മും​ബൈ​യു​ടെ അ​പ​രാ​ജി​ത കു​തി​പ്പി​ന് അ​ന്ത്യം
മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ അ​പ​രാ​ജി​ത കു​തി​പ്പി​ന് അ​ന്ത്യം. യു​പി വാ​രി​യേ​ഴ്സി​നോ​ടാ​ണ് മും​ബൈ ആ​ദ്യ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്. അ​ഞ്ച് വി​ക്ക​റ്റി​നാ​യി​രു​ന്നു യു​പി​യു​ടെ ജ​യം. സ്കോ​ർ: മും​ബൈ 20 ഓ​വ​റി​ൽ 127-10, യു​പി 19.3 ഓ​വ​റി​ൽ 129-5.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത മും​ബൈ​യ്ക്ക് തു​ട​ക്കം മു​ത​ലെ താ​ളം തെ​റ്റി. ഹെ​യ്ലി മാ​ത്യൂ​സ് (35), നാ​യ​ക​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (25), ഈ​സ് വോം​ഗ് (32) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ച​ത്.

യു​പി​യ്ക്കാ​യി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സോ​ഫി എ​ക്ലെ​സ്റ്റോ​ണും ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി​യ ഗെ​യ്ക്‌വാ​ദും ദീ​പ്തി ശ​ർ​മ​യും കൂ​ടെ​യാ​ണ് മും​ബൈ​യെ എ​റി​ഞ്ഞി​ട്ട​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ യു​പി​ക്കും തു​ട​ക്കം പി​ഴ​ച്ചു. എ​ന്നാ​ൽ താ​ലി​യ മ​ഗ്രാ​ത്തി​ന്‍റെ​യും ഗ്രേ​സ് ഹാ​രി​സി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ളാ​ണ് യു​പി​ക്ക് ര​ക്ഷ​യാ​യ​ത്. താ​ലി​യ 25 പ​ന്തി​ൽ 38 റ​ണ്‍​സും ഗ്രേ​സ് 28 പ​ന്തി​ൽ 39 റ​ണ്‍​സു​മെ​ടു​ത്തു. ദീ​പ്തി ശ​ർ​മ്മ പു​റ​ത്താ​കാ​തെ 13 റ​ണ്‍​സും സോ​ഫി എ​ക്ലെ​സ്റ്റോ​ണ്‍ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്താ​തെ 16 റ​ണ്‍​സു​മെ​ടു​ത്ത് യു​പി​യെ വി​ജ​യ തീ​ര​ത്തെ​ത്തി​ച്ചു.

മും​ബൈ​യ്ക്കാ​യി അ​മേ​ലി​യ കെ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. ജ​യ​ത്തോ​ടെ ആ​റ് മ​ത്സ​ര​ത്തി​ൽ​നി​ന്നും ആ​റ് പോ​യി​ന്‍റു​മാ​യി യു​പി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. പ​ത്ത് പോ​യി​ന്‍റു​ള്ള മും​ബൈ​യാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്.
More in Latest News :