കാലിഫോർണിയ: വിംബിൾഡൺ ചാമ്പ്യൻ എലീന റിബാകിന ഇന്ത്യൻ വെൽസ് ഫൈനലിൽ. ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെകിനെ പരാജയപ്പെടുത്തിയാണ് റിബാകിന ഫൈനലിൽ പ്രവേശിച്ചത്. നിലവിലെ ചാമ്പ്യനായ സ്യാംതെകിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ: 6-2, 6-2.
തുടക്കം മുതൽ ആധിപത്യം പുലർത്തിയ കസാഖിന്റെ 10 ാം സീഡ് താരം ഒരു മണിക്കൂർ 17 മിനിറ്റിൽ മത്സരം തീർത്തു. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിന്റെ ആവർത്തനമെന്നോണം അരിന സബലെങ്കയാണ് കലാശത്തിൽ റിബാകിനയുടെ എതിരാളി.