ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അനുയായികളും പോലീസും തമ്മിൽ കോടതിയും ഏറ്റുമുട്ടൽ. അഴിമതി കേസിൽ ഇമ്രാൻ ഖാൻ കോടതിയിൽ ഹാജരാകാൻ എത്തിയതിനു പിന്നാലെയാണ് പോലീസും തെഹ്രീക് ഇ ഇൻസാഫ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്.
ഇമ്രാന്റെ അനുയായികൾ കോടതി വളപ്പിലേക്ക് കല്ലും ടിയർ ഗ്യാസുകളും എറിഞ്ഞതായി പോലീസ് പറയുന്നു. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ വിറ്റു ലാഭമുണ്ടാക്കിയെന്ന കേസിലാണ് ഇമ്രാൻ കോടതിയിൽ ഹാജരായത്. ചുമത്തിയ കുറ്റങ്ങൾ അദ്ദേഹം നിഷേധിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. എന്നാൽ നിയമവാഴ്ചയിൽ വിശ്വസിക്കുന്നതിനാലാണ് കോടതിയിൽ ഹാജരാകുന്നതെന്നും ഇമ്രാൻ പറഞ്ഞു.
ഇമ്രാൻ കോടതിയിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ സമയം ഇമ്രാന്റെ ഭാര്യ ബുഷ്റ ബീഗം വീട്ടിലുണ്ടായിരുന്നു. ബാരിക്കേഡുകൾ പൊളിച്ച് പോലീസ് വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു.
ഇമ്രാൻ ഇസ്ലാമാബാദിലെ കോടതിയിലേക്കു പോയ സമയത്തായിരുന്നു പോലീസ് നടപടി. പോലീസുമായുള്ള ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പ്രവർത്തകർക്ക് പരിക്കേറ്റു. 30 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇമ്രാന്റെ വീട്ടിലെത്തിയ അനുയായികളെ പോലീസ് ലാത്തിച്ചാർജ് ചെയ്യുന്നതിന്റെ വീഡിയോ പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു.