+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​പ്പ് പ​റ​യാ​തെ സ​ഭ​യി​ൽ സം​സാ​രി​ക്കാ​ൻ രാ​ഹു​ലി​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​ന​വും പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പി​രി​ഞ്ഞു. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ കു​റി​ച്ച് ല​ണ്ട​നി​ൽ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ​രാ
മാ​പ്പ് പ​റ​യാ​തെ സ​ഭ​യി​ൽ സം​സാ​രി​ക്കാ​ൻ രാ​ഹു​ലി​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ബി​ജെ​പി
ന്യൂ​ഡ​ൽ​ഹി: ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​ന​വും പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പി​രി​ഞ്ഞു. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ കു​റി​ച്ച് ല​ണ്ട​നി​ൽ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് ബി​ജെ​പി അം​ഗ​ങ്ങ​ൾ ബ​ഹ​ളം വ​ച്ച​ത്.

ക്രേം​ബ്രി​ഡ്ജ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ രാ​ഹു​ല്‍ ഗാ​ന്ധി മാ​പ്പ് പ​റ​യ​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ സ​ഭ​യി​ല്‍ സം​സാ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു​മാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്.

ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് സ​ഭ​ക്കു​ള്ളി​ൽ മ​റു​പ​ടി പ​റ​യാ​മെ​ന്നു രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞെ​ങ്കി​ലും മാ​പ്പ് പ​റ​യു​ന്ന​തു​വ​രെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

അ​ദാ​നി-​ഹി​ൻ​ഡ​ൻ​ബെ​ർ​ഗ് ത​ർ​ക്ക​ത്തി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി.
More in Latest News :