കൊച്ചി: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരേ പരാതി നൽകി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും എതിരേ അപവാദ പ്രചാരണം നടത്തിയെന്ന് അരോപിച്ചാണ് പരാതി. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷാണ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.
സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തിയാണ് സ്വർണ്ണക്കടത്ത് കേസിൽ പിണറായി വിജയനും എം.വി.ഗോവിന്ദനും ആരോപണം ഉന്നയിച്ചതെന്ന് പരാതിയില്‍ ആരോപിക്കുന്നു.
നേരത്തെ സ്വപ്നയ്ക്കും വിജേഷ് പിള്ളയ്ക്കുമെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു വക്കീല്‍ നോട്ടീസ്.