+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​രു​ക്ക് മു​റു​കു​ന്നു; ഇ​മ്രാ​ൻ ഖാ​നെ​തി​രെ പു​തി​യ കേ​സെ​ടു​ത്ത് പാ​ക് പോ​ലീ​സ്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ​തി​രെ പു​തി​യ കേ​സെ​ടു​ത്ത് പാ​ക്കി​സ്ഥാ​ൻ ഫെ​ഡ​റ​ൽ ക്യാ​പി​റ്റ​ൽ പോ​ലീ​സ്. പി​ടി​ഐ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യ ഇ​മ്രാ​നും അ​ടു​ത്ത അ​നു​യാ​
കു​രു​ക്ക് മു​റു​കു​ന്നു; ഇ​മ്രാ​ൻ ഖാ​നെ​തി​രെ പു​തി​യ കേ​സെ​ടു​ത്ത് പാ​ക് പോ​ലീ​സ്
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ​തി​രെ പു​തി​യ കേ​സെ​ടു​ത്ത് പാ​ക്കി​സ്ഥാ​ൻ ഫെ​ഡ​റ​ൽ ക്യാ​പി​റ്റ​ൽ പോ​ലീ​സ്. പി​ടി​ഐ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യ ഇ​മ്രാ​നും അ​ടു​ത്ത അ​നു​യാ​യി ഷാ ​മെ​ഹ​മൂ​ദ് ഖു​റേ​ഷി​ക്കും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രെ തീ​വ്ര​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മൂ​ന്ന് വ്യ​ത്യ​സ്ത കേ​സു​ക​ളി​ൽ കേ​സെ​ടു​ത്ത​താ​യി ഡോ​ൺ റി​പ്പോ​ർ​ട്ട് ചെ​യ്തു.

തോ​ഷ​ഖാ​ന കേ​സി​ൽ ഇ​സ്‌​ലാ​മാ​ബാ​ദ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റ് വാ​റ​ന്‍റ് നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്. ഭാ​രാ കാ​ഹു, ഖ​ന്ന, ത​ർ​ണോ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. 70കാ​ര​നാ​യ ഇ​മ്രാ​നെ​തി​രെ പാ​ക്കി​സ്ഥാ​നി​ൽ ഇ​പ്പോ​ൾ എ​ൺ​പ​തി​ലേ​റെ കേ​സു​ക​ളു​ണ്ട്.

അ​തി​നി​ടെ ഇ​മ്രാ​ൻ ഖാ​ന്‍റെ അ​റ​സ്റ്റ് വ്യാ​ഴാ​ഴ്ച​യും ഇ​സ്മാ​ബാ​ദ് കോ​ട​തി ത​ട​ഞ്ഞു. കേ​സി​ൽ ഇ​മ്രാ​ൻ ഖാ​ൻ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ വെ​ള്ളി​യാ​ഴ്ച വ​രെ കോ​ട​തി സ​മ​യം ന​ൽ​കി. അ​തു​വ​രെ പോ​ലീ​സ് ഇ​മ്രാ​നെ അ​റ​സ്റ്റ് ചെ​യ്യി​ല്ല.
More in Latest News :