+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധം ത​ട​യാ​ൻ ത​നി​ക്ക് മാ​ത്ര​മേ ക​ഴി​യൂ: ട്രം​പ്

അ​യോ​വ: മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധം ത​ട​യാ​ൻ ക​ഴി​വു​ള്ള ഏ​ക പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി താ​നാ​ണെ​ന്ന് മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ്
മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധം ത​ട​യാ​ൻ ത​നി​ക്ക് മാ​ത്ര​മേ ക​ഴി​യൂ: ട്രം​പ്
അ​യോ​വ: മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധം ത​ട​യാ​ൻ ക​ഴി​വു​ള്ള ഏ​ക പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി താ​നാ​ണെ​ന്ന് മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി അ​യോ​വ​യി​ൽ ന​ട​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മൂ​ന്നാം ലോ​ക മ​ഹാ​യു​ദ്ധം ഉ​ണ്ടാ​കു​മെ​ന്ന് താ​ൻ ശ​രി​ക്കും വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ലോ​ക​ത്തി​ന് ഇ​തി​ലും അ​പ​ക​ട​ക​ര​മാ​യ ഒ​രു കാ​ലം മു​മ്പു​ണ്ടാ​യി​ട്ടി​ല്ല. ജോ ​ബൈ​ഡ​ൻ റ​ഷ്യ​യെ ചൈ​ന​യു​ടെ കൈ​ക​ളി​ലേ​ക്ക് ന​യി​ച്ചു. ആ​ണ​വ യു​ദ്ധ​ത്തി​ലേ​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

2024ൽ ​താ​ൻ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റാ​യാ​ല്‍ റ​ഷ്യ-​യു​ക്രെ​യ്ന്‍ ത​ർ​ക്കം 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി ത​നി​ക്ക് മി​ക​ച്ച ബ​ന്ധ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ത​ന്നെ കേ​ള്‍​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

നേ​ര​ത്തെ​യും, റ​ഷ്യ-​യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​നി​ക്ക് ക​ഴി​യു​മെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.
More in Latest News :