ന്യൂഡൽഹി: വരുന്ന ഏപ്രിലിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഷാംഗ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) യോഗത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിനെ ഇന്ത്യ ക്ഷണിച്ചു. ഇന്ത്യയുടെ അധ്യക്ഷതയിൽ ഏപ്രിലിൽ 28ന് ഡൽഹിയിലാണ് യോഗം നടക്കുന്നത്.
മേയിൽ ഗോവയിൽ നടക്കുന്ന എസ്സിഒ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലേക്ക് പാക് മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയെ നേരത്തേ ഇന്ത്യ ക്ഷണിച്ചിരുന്നു. ചൈന വിദേശകാര്യമന്ത്രി ക്വിൻ ഗാംഗിനെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം, മന്ത്രിമാർ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടില്ല.
ഷാങ്ഹായ് സഹകരണ ഓർഗനൈസേഷനിൽ എട്ടു രാജ്യങ്ങൾ അംഗങ്ങളാണ്. റഷ്യ, കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നിവയാണ് മറ്റ് അംഗങ്ങൾ.