പത്തനംതിട്ട: കുളനട മാർക്കറ്റിന് സമീപത്ത് ഹരിതകർമ സേന സ്ഥാപിച്ചിട്ടുള്ള മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു. അഗ്നിരക്ഷാ സേന തീ അണച്ചെങ്കിലും കൂമ്പാരത്തിൽ നിന്ന് പുക ഉയരുന്നുണ്ട്.
വൈകിട്ട് അഞ്ചോടെയാണ് കൂമ്പാരത്തിന് തീ പിടിച്ചത്. കൂമ്പാരത്തിന് മുകളിലുള്ള ഷീറ്റ് വിരിച്ച മേൽക്കൂരയ്ക്ക് തീപിടത്തത്തിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്.
സമീപത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പുക ഉയരുന്നത് ആശങ്ക പരത്തിയിട്ടുണ്ട്. പുക നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.