തിരുവനന്തപുരം: സ്ത്രീസുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഉമാ തോമസ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.
ചെങ്കോട്ടുകോണത്ത് പെണ്‍കുട്ടിക്ക് നടുറോഡില്‍ മര്‍ദനമേറ്റ സംഭവം ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പ് പൂര്‍ണമായി പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷ വാദം. മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുകയായിരുന്നു പ്രതിപക്ഷനീക്കം.
എന്നാല്‍ അടിയന്തരപ്രാധാന്യമുള്ള വിഷയമല്ലാത്തതിനാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.