+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധ്യ​പ്ര​ദേ​ശി​ൽ കു​ഴ​ല്‍​കി​ണ​റി​ല്‍ വീ​ണ എ​ട്ടു​വ​യ​സു​കാ​ര​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ വി​ദി​ഷ ജി​ല്ല​യി​ല്‍ കു​ഴ​ല്‍​കി​ണ​റി​ല്‍ വീ​ണ എ​ട്ടു​വ​യ​സു​കാ​ര​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 നാ​ണ് കു​ട്ടി 60 അ​ടി താ​ഴ്ച​യു​ള്
മ​ധ്യ​പ്ര​ദേ​ശി​ൽ കു​ഴ​ല്‍​കി​ണ​റി​ല്‍ വീ​ണ എ​ട്ടു​വ​യ​സു​കാ​ര​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു
ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ലെ വി​ദി​ഷ ജി​ല്ല​യി​ല്‍ കു​ഴ​ല്‍​കി​ണ​റി​ല്‍ വീ​ണ എ​ട്ടു​വ​യ​സു​കാ​ര​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 നാ​ണ് കു​ട്ടി 60 അ​ടി താ​ഴ്ച​യു​ള്ള കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ​ത്. 15 മ​ണി​ക്കൂ​റി​ല​ധി​ക​മാ​യി 43 അ​ടി താ​ഴ്ച​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ് കു​ട്ടി.

എ​സ്ഡി​ആ​ര്‍​എ​ഫി​ന്‍റെ മൂ​ന്ന് ടീ​മു​ക​ളും എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ ഒ​രു ടീ​മും കു​ട്ടി​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. 49 അ​ടി താ​ഴ്ച​യി​ല്‍ സ​മാ​ന്ത​ര​മാ​യി കു​ഴി​ച്ച് കു​ട്ടി​യു‌ടെ അടുത്തെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ര​ക്ഷാ​സം​ഘം. 34 അ​ടി​യി​ല​ധി​കം കു​ഴി​ച്ചു​ക​ഴി​ഞ്ഞു.

കു​ട്ടി​യു​മാ​യി ഇ​തു​വ​രെ സം​സാ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും ജീ​വ​ന് ആ​പ​ത്തി​ല്ലെ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ഗ​മ​നം. തു​ട​ര്‍​ച്ച​യാ​യി ഓ​ക്‌​സി​ജ​ന്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്നും അവർ വ്യ​ക്ത​മാ​ക്കി.
More in Latest News :