+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍: ല​ക്ഷ്യയും പ്ര​ണോ​യും പ്രീ​ക്വാ​ർ​ട്ട​റി​ൽ

ല​ണ്ട​ൻ: ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ന്നും മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യും പ്രീ​ക്വാ​ർ​ട്ട​റി​ൽ. 2022ലെ ​ഫൈ​ന​ലി
ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍: ല​ക്ഷ്യയും പ്ര​ണോ​യും പ്രീ​ക്വാ​ർ​ട്ട​റി​ൽ
ല​ണ്ട​ൻ: ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ന്നും മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യും പ്രീ​ക്വാ​ർ​ട്ട​റി​ൽ. 2022ലെ ​ഫൈ​ന​ലി​സ്റ്റാ​യ ല​ക്ഷ്യ സെ​ൻ ആ​ദ്യ റൗ​ണ്ടി​ൽ അ​ട്ടി​മ​റി​ജ​യം സ്വ​ന്ത​മാ​ക്കി.

ചൈ​നീ​സ് താ​യ്പേ​യി​യു​ടെ ചൗ ​ടീ​ൻ ചെ​ന്നി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മി​നാ​ണ് ല​ക്ഷ്യ സെ​ൻ കീ​ഴ​ട​ക്കി​യ​ത്. നി​ല​വി​ൽ ലോ​ക അ​ഞ്ചാം ന​ന്പ​ർ താ​ര​മാ​ണു ചൗ ​ചെ​ൻ. 21-18, 21-19 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ജ​യം. ചൗ ​ചെ​ന്നി​നെ​തി​രേ ല​ക്ഷ്യ സെ​ൻ നേ​ടു​ന്ന ആ​ദ്യ ജ​യ​മാ​ണ്. മ​ത്സ​രം 49 മി​നി​റ്റ് മാ​ത്ര​മാ​ണു നീ​ണ്ട​ത്. ഇ​തി​നു മു​ന്പ് ര​ണ്ടു ത​വ​ണ ചൗ ​ചെ​ന്നി​നെ​തി​രേ ഇ​റ​ങ്ങി​യ​പ്പോ​ഴും ല​ക്ഷ്യ സെ​ൻ തോ​റ്റി​രു​ന്നു.

ചൈ​നീ​സ് താ​യ്പേ​യി​യു​ടെ വാ​ങ് സു ​വെ​യ്യെ നേ​രി​ട്ടു​ള്ള ഗെ​യി​മി​നു കീ​ഴ​ട​ക്കി​യാ​ണു പ്ര​ണോ​യി​യു​ടെ മു​ന്നേ​റ്റം. 49 മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ 21-19, 22-20 നാ​യി​രു​ന്നു പ്ര​ണോ​യി​യു​ടെ ജ​യം. ഹെ​ഡ് ടു ​ഹെ​ഡി​ൽ ഇ​തോ​ടെ 5-3ന് ​പ്ര​ണോ​യ് മു​ന്നി​ലെ​ത്തി.

ലോ​ക​റാ​ങ്കിം​ഗി​ൽ 24-ാം റാ​ങ്കു​കാ​ര​നാ​ണു വാ​ങ് സു ​വെ​യ്. പ്ര​ണോ​യ് ഒ​ന്പ​താം റാ​ങ്കി​ലും. പ്രീ​ക്വാ​ർ​ട്ട​റി​ൽ മൂ​ന്നാം റാ​ങ്കു​കാ​ര​നാ​യ ഇ​ന്തോ​നേ​ഷ്യ​യു​ടെ ആ​ന്‍റ​ണി സി​നി​സു​ക ജി​ൻ​ടിം​ഗ് ആ​ണു പ്ര​ണോ​യി​യു​ടെ എ​തി​രാ​ളി.
More in Latest News :