തിരുവനന്തപുരം: അനൗപചാരിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെയാണു സർക്കാർ കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങൾ നിലനിൽക്കണമെങ്കിൽ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ വൈജ്ഞാനികവും സാംസ്കാരികവുമായ അവബോധം സമൂഹത്തിൽ വളർത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാന വിതരണത്തിൽ സാക്ഷരതയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് എല്ലാവരേയും സാക്ഷരതയിലേക്കും അവിടെനിന്ന് വിജ്ഞാന സാക്ഷരതയിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെ നാടിനു മുന്നേറാൻ കഴിയുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഗ്രന്ഥശാലകൾ, വായനശാലകൾ, സംവാദാത്മകമായ മറ്റു കൂട്ടായ്മകൾ തുടങ്ങിയവയെല്ലാം അനൗപചാരിക വിദ്യാഭ്യാസത്തിനുള്ള ഉപാധികളാണ്. ആ നിലയ്ക്ക് സംസ്ഥാന സാക്ഷരതാ മിഷൻ ഒരു അനൗപചാരിക സർവകലാശാലയെന്ന നിലയിലുള്ള പ്രവർത്തനമാണു നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.