+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യാ​ത്രി​ക​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച ടി​ടി​ഇ അ​റ​സ്റ്റി​ൽ

ല​ക്നോ: മ​ദ്യ​ല​ഹ​രി​യി​ൽ ട്രെ​യി​ൻ യാ​ത്രി​ക​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച ടി​ടി​ഇ​യെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​ഹാ​റി​ലെ ബെ​ഗു​സാ​റാ​യ് സ്വ​ദേ​ശി​യാ​യ മു​ന്ന കു​മാ​ർ ആ​ണ് പി​ടി​യി
യാ​ത്രി​ക​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച ടി​ടി​ഇ അ​റ​സ്റ്റി​ൽ
ല​ക്നോ: മ​ദ്യ​ല​ഹ​രി​യി​ൽ ട്രെ​യി​ൻ യാ​ത്രി​ക​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച ടി​ടി​ഇ​യെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​ഹാ​റി​ലെ ബെ​ഗു​സാ​റാ​യ് സ്വ​ദേ​ശി​യാ​യ മു​ന്ന കു​മാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് അ​മൃ​ത്സ​റി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന അ​കാ​ൽ ത​ക്ത് എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്യു​ന്ന വേ​ള​യി​ലാ​ണ് കു​മാ​ർ അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ബി​ഹാ​റി​ൽ നി​ന്ന് അ​മൃ​ത്സ​റി​ലേ​ക്ക് ഭ​ർ​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ ത​ല​യി​ലേ​ക്ക് കു​മാ​ർ മൂ​ത്ര​മൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തീ​വ​ണ്ടി ല​ക്നോ​വി​ലെ ഛാർ​ബാ​ഗ് സ്റ്റേ​ഷ​നി​ലെ​ത്തി​യ വേ​ള​യി​ൽ യു​വ​തി റെ​യി​ൽ​വേ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്ന് കു​മാ​റി​നെ ആ​ർ​പി​എ​ഫ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ക്കു​ന്ന വേ​ള​യി​ൽ കു​മാ​ർ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ​രാ​തി​യി​ന്മേ​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :