ന്യൂഡല്‍ഹി: ഭോപ്പാല്‍ വാതക ദുരന്തത്തിലെ ഇരകളുടെ നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റീസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേന്ദ്രസര്‍ക്കാര്‍ നല്കിയ തിരുത്തല്‍ ഹര്‍ജി തള്ളിയത്.
വിഷയം പതിറ്റാണ്ടുകള്‍ക്കുശേഷം ഉന്നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. നഷ്ട പരിഹാരത്തില്‍ കുറവുണ്ടെങ്കില്‍ നികത്തേണ്ട ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നും ഇരകള്‍ക്കായി ഇന്‍ഷുറന്‍സ് പോളിസി എടുക്കാതിരുന്നത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും കോടതി നീരീക്ഷിച്ചു.
തട്ടിപ്പ് നടന്നാല്‍ മാത്രമാണ് ഒത്തുതീര്‍പ്പില്‍ നിശ്ചയിച്ച നഷ്ടപരിഹാരം റദ്ദാക്കാനാകൂ. എന്നാല്‍ തട്ടിപ്പ് നടന്നെന്ന് കേന്ദ്ര സര്‍ക്കാരിന് തെളിയിക്കാനായില്ല. റിസര്‍വ് ബാങ്കിന്റെ പക്കലുള്ള 50 കോടി രൂപ നഷ്ടപരിഹാര വിതരണത്തിന് ഉപയോഗിക്കണമെന്നും സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.