തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ യുഡിഎഫിനെതിരേ രൂക്ഷവിമർശനവുമായി മന്ത്രി പി.രാജീവ്. ബ്രഹ്മപുരത്തെ തീ അണഞ്ഞതിൽ പ്രതിപക്ഷത്തിന് ദുഃഖമുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്ന് രാജീവ് പറഞ്ഞു. നിയമസഭയിലായിരുന്നു മന്ത്രിയുടെ പരാമർശം.
നാട് ഒറ്റക്കെട്ടായി നിൽക്കുന്ന സമയമാണെന്നും വിവിധ സേനകളുടെ സഹായത്താൽ തീ അണയ്ക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, തുടർച്ചയായി രണ്ടാം ദിനവും ബ്രഹ്മപുരം വിഷയത്തിൽ നിയമസഭയിൽ ബഹളമുണ്ടായി. വിഷയം തിങ്കളാഴ്ച അടിയന്തരപ്രമേയമായി പരിഗണിച്ചതിനാൽ വീണ്ടും പരിഗണിക്കാനാകില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷം ബഹളംവച്ചത്.