+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​ഹ്മ​പു​രം ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം; ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യത്തിന് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​ന​വും ലോ​ക്സ​ഭ​യി​ൽ ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്തം ച​ര്‍​ച്ച​യാ​ക്കി കോ​ൺ​ഗ്ര​സ്. ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ
ബ്ര​ഹ്മ​പു​രം ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം; ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യത്തിന് നോ​ട്ടീ​സ്
ന്യൂ​ഡ​ൽ​ഹി: തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​ന​വും ലോ​ക്സ​ഭ​യി​ൽ ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ തീ​പി​ടി​ത്തം ച​ര്‍​ച്ച​യാ​ക്കി കോ​ൺ​ഗ്ര​സ്. ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് ഹൈ​ബി ഈ​ഡ​ൻ നോ​ട്ടീ​സ് ന​ൽ​കി.

ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് കൊ​ച്ചി​യി​ലെ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും വി​ഷ‌​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ‌​യി ഇ​ട​പെ​ട​ണ​മെ​ന്നും പ്ര​മേ​യ നോ​ട്ടീ​സി​ല്‍ ഹൈ​ബി അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച‌​യും ബ്ര​ഹ്മ​പു​രം വി​ഷ​യം പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും കോ​ൺ​ഗ്ര​സ് ഉ​ന്ന​യി​ച്ചി​രു​ന്നു. ലോ​ക്സ​ഭ​യി​ൽ ഹൈ​ബി ഈ​ഡ​നും ബെ​ന്നി ബ​ഹ​നാ​നും രാ​ജ്യ​സ​ഭ​യി​ൽ കെ.​സി.​വേ​ണു​ഗോ​പാ​ലു​മാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

തീ​പി​ടി​ത്തം ജ​ന​ങ്ങ​ളെ ആ​ഴ്ച​ക​ളാ​യി ആ​ശ​ങ്ക​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് പ​രി​സ​ര​വാ​സി​ക​ള്‍ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ല്‍ എം​പി​മാ​ർ അ​റി​യി​ച്ചി​രു​ന്നു.
More in Latest News :