കോഴിക്കോട്: മാവൂർ കൽപിള്ളിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് പാടത്തേക്ക് മറിഞ്ഞ് അപകടം. ബൈക്കുമായി കൂട്ടിയിടിച്ചാണ് ബസ് മറിഞ്ഞത്. ബൈക്ക് യാത്രികൻ മാവൂർ സ്വദേശി അർജുൻ സുധീർ(40) മരിച്ചു.
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഫയർഫോഴ്സ് എത്തി ബസ് ഉയർത്താനുള്ള ശ്രമത്തിലാണ്.