+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് പീ​ഡ​നം; വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ

ഗു​രു​ഗ്രാം: ഗു​രു​ഗ്രാ​മി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. സോ​ഹ്ന മേ​ഖ​ല​യി​ലെ സ്കൂ​ളി​ൽ കാ​യി​ക​മേ​ള ന​ട​ക്കു
എ​ട്ടാം ക്ലാ​സു​കാ​രി​ക്ക് പീ​ഡ​നം; വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ
ഗു​രു​ഗ്രാം: ഗു​രു​ഗ്രാ​മി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ അ​റ​സ്റ്റി​ൽ. സോ​ഹ്ന മേ​ഖ​ല​യി​ലെ സ്കൂ​ളി​ൽ കാ​യി​ക​മേ​ള ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യെ മൂന്ന് വി​ദ്യാ​ർ​ഥി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

17,20 വയസുള്ളവരാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. കേ​സി​ലെ പ്ര​തി​യാ​യ മൂ​ന്നാ​മ​ൻ ഒ​ളി​വി​ലാ​ണ്. ‌

പീ​ഡ​ന​ത്തി​നി​ര​യാ​യ 14കാ​രി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യ​നു​സ​രി​ച്ച്, 2022 ഡി​സം​ബ​റി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കു​ന്നി​ൻ​പു​റ​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് ആ​രോ​പി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തി​ക​ൾ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ്ര​തി​ക​ൾ സം​ഭ​വ​ത്തി​ന്‍റെ മു​ഴു​വ​ൻ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​താ​യി ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പെ​ൺ​കു​ട്ടി അ​റി​ഞ്ഞ​ത്. തു​ട​ർ​ന്നാ​ണ് പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. അ​റ​സ്റ്റി​ലാ​യ 17കാ​ര​നെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി.
More in Latest News :