കോൽക്കത്ത: കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തി തൃണമൂൽ കോൺഗ്രസിനെതിരേയുള്ള അന്വേഷണങ്ങൾക്കെതിരേ പശ്ചിമബംഗാൾ നിയമസഭയുടെ പ്രമേയം. റൂൾ 185 അനുസരിച്ചുള്ള പ്രമേയം തൃണമൂലിൽനിന്നുള്ള മുതിർന്ന അംഗം തപസ് റോയിയാണ് അവതരിപ്പിച്ചത്.
ഒരുമാസത്തിനകം മന്ത്രി പാർഥ ഭൗമിക്കിനെ അഴിയ്ക്കുള്ളിലാക്കുമെന്ന പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ പ്രഖ്യാപനത്തെക്കുറിച്ച് പ്രമേയത്തിൽ പരാമർശമുണ്ട്. അതേസമയം, പ്രമേയാവതരണത്തിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭയിൽനിന്ന് വോട്ടൗട്ട് നടത്തി.