മുംബൈ: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ ഇതുവരെ ഒരു ജയം പോലും നേടാൻ സാധിക്കാതെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. അഞ്ചാം മത്സരത്തിൽ ആർസിബി ആറ് വിക്കറ്റിനു ഡൽഹി ക്യാപ്പിറ്റൽസിനോട് പരാജയപ്പെട്ടു.
സ്കോർ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു 150/4 (20), ഡൽഹി ക്യാപ്പിറ്റൽസ് 154/4 (19.4).
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ബംഗളൂരുവിനായി എൽസി പെറി 52 പന്തിൽ 67 റണ്‍സുമായി പുറത്താകാതെനിന്നു. റിച്ച ഘോഷ് 37 റണ്‍സും സോഫി ഡിവൈൻ 21 റണ്‍സുമെടുത്തു. ഡൽഹിക്കായി ശിഖ പാണ്ഡെ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്കായി 24 പന്തിൽ 38 റണ്‍സ് നേടി ആലിസ് കാപ്സി. ആലിസാണ് ഡൽഹിയുടെ ടോപ് സ്കോറർ. ജെമിമ റോഡ്രിഗസ് 32 റണ്‍സ് നേടിയപ്പോൾ 32 റണ്‍സുമായി മരിസാനെ കപ്പ് പുറത്താകാതെ നിന്നു. ഇതോടെ ഡൽഹി അഞ്ച് മത്സരങ്ങളിൽനിന്ന് നാല് ജയം സ്വന്തമാക്കി.