+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ ടോ​റ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മ​ര​ണം

തൃ​ശൂ​ർ: കു​ന്നം​കു​ളം പെ​രു​ന്പി​ലാ​വി​ൽ ടോ​റ​സ് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കോ​ത​മം​ഗ​ലം ഊ​ന്നു​ങ്ങ​ൽ ത​ല​ക്കോ​ട് സ്വ​ദേ​ശി
തൃ​ശൂ​രി​ൽ ടോ​റ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മ​ര​ണം
തൃ​ശൂ​ർ: കു​ന്നം​കു​ളം പെ​രു​ന്പി​ലാ​വി​ൽ ടോ​റ​സ് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കോ​ത​മം​ഗ​ലം ഊ​ന്നു​ങ്ങ​ൽ ത​ല​ക്കോ​ട് സ്വ​ദേ​ശി മൂ​ലേ​ത്തൊ​ടി വീ​ട്ടി​ൽ മ​ര​ക്കാ​രി​ന്‍റെ മ​ക​ൻ ഷം​സ്, കോ​ത​മം​ഗ​ലം നാ​ണ്യ​മം​ഗ​ലം സ്വ​ദേ​ശി പ​ടി​ഞ്ഞാ​റെ ക​ര​യി​ൽ വീ​ട്ടി​ൽ അ​രു​ൺ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കോ​ത​മം​ഗ​ലം ത​ല​ക്കോ​ട് പു​ത്ത​ൻ കു​രി​ശു സ്വ​ദേ​ശി സ്രാ​മ്പി​ക്ക​ൽ വീ​ട്ടി​ൽ എ​ൽ​ദോ​സ് ജോ​ണി​നെ​യാ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മ​രി​ച്ച ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം അ​ൻ​സാ​ർ ആ​ശു​പ​ത്രി​യി​ലും കു​ന്നം​കു​ളം റോ​യ​ൽ ആ​ശു​പ​ത്രി​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ന്നം​കു​ളം ഭാ​ഗ​ത്തു​നി​ന്നും ചാ​ലി​ശേ​രി ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യും ചാ​ലി​ശേ​രി ഭാ​ഗ​ത്തു​നി​ന്നും കു​ന്നം​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

കാ​ർ വെ​ട്ടി​പൊ​ളി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
More in Latest News :