+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റ് രാം​ച​ന്ദ്ര പൗ​ഡ​ൽ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റാ​യി രാം​ച​ന്ദ്ര പൗ​ഡ​ൽ അ​ധി​കാ​ര​മേ​റ്റു. ശീ​ത​ൾ നി​വാ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ക്‌​റ്റിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ഹ​രി​കൃ​ഷ്ണ ക​ർ​ക്കി സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ട
നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റ് രാം​ച​ന്ദ്ര പൗ​ഡ​ൽ
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റാ​യി രാം​ച​ന്ദ്ര പൗ​ഡ​ൽ അ​ധി​കാ​ര​മേ​റ്റു. ശീ​ത​ൾ നി​വാ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ക്‌​റ്റിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ് ഹ​രി​കൃ​ഷ്ണ ക​ർ​ക്കി സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ദ്യാ ദേ​വി ഭ​ണ്ഡാ​രി, പ്ര​ധാ​ന​മ​ന്ത്രി ന​ന്ദാ ബ​ഹാ​ദൂ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ പ്ര​സി​ഡ​ന്‍റാ​ണ് 78കാ​ര​നാ​യ നേ​പ്പാ​ളി കോ​ൺ​ഗ്ര​സ് നേ​താ​വ് രാം​ച​ന്ദ്ര. 33,802 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സി​പി​എ​ൻ (മാ​വോ​യി​സ്റ്റ് സെ​ന്‍റ​ർ) ഉ​ൾ​പ്പെ​ടെ എ​ട്ടം​ഗ സ​ഖ്യ​ത്തി​ന്‍റെ പൊ​തു സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം വി​ജ​യി​ച്ച​ത്.

സി​പിഎ​ൻ-​യു​എം​എ​ൽ സ്ഥാ​നാ​ർ​ഥി സു​ഭാ​ഷ് ച​ന്ദ്ര നെം​ബാം​ഗാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.
More in Latest News :