+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍! അ​വ​സാ​ന പ​ന്തി​ൽ കി​വീ​സി​ന് നാ​ട​കീ​യ ജ​യം

ക്രൈ​സ്റ്റ്ച​ര്‍​ച്ച്: ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യു​ള്ള ആ​ദ്യ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ൻ​ഡി​ന് നാ​ട​കീ​യ ജ​യം. അ​വ​സാ​ന പ​ന്തി​ലാ​ണ് ല​ങ്ക ഉ​യ​ര്‍​ത്തി​യ 285 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം കി​വീ​
സൂ​പ്പ​ര്‍ ത്രി​ല്ല​ര്‍! അ​വ​സാ​ന പ​ന്തി​ൽ കി​വീ​സി​ന് നാ​ട​കീ​യ ജ​യം
ക്രൈ​സ്റ്റ്ച​ര്‍​ച്ച്: ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യു​ള്ള ആ​ദ്യ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ൻ​ഡി​ന് നാ​ട​കീ​യ ജ​യം. അ​വ​സാ​ന പ​ന്തി​ലാ​ണ് ല​ങ്ക ഉ​യ​ര്‍​ത്തി​യ 285 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം കി​വീ​സ് മ​റി​ക​ട​ന്ന​ത്.

115 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്ന കെ​യ്ൻ വി​ല്യം​സ​ണാ​ണ് കി​വീ​സി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ച​ത്. 86 പ​ന്തി​ൽ 81 റ​ൺ​സ് നേ​ടി​യ ഡാ​രി​ൽ മി​ച്ച​ലി​ന്‍റെ ഇ​ന്നിം​ഗ്സും നി​ർ​ണാ​യ​ക​മാ​യി.

ല​ങ്ക ഉ​യ​ര്‍​ത്തി​യ 285 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം എ​ട്ട് വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ലാ​ണ് ആ​തി​ഥേ​യ​ർ മ​റി​ക​ട​ന്ന​ത്. അ​വ​സാ​ന ഓ​വ​റി​ല്‍ എ​ട്ട് റ​ണ്‍​സാ​യി​രു​ന്നു ന്യൂ​സി​ല​ന്‍​ഡി​ന് വേ​ണ്ടി​യി​രു​ന്ന​ത്. ആ​ദ്യ ര​ണ്ട് പ​ന്തു​ക​ളി​ൽ വി​ല്യം​സ​ണും ഹെ​ൻ​റി​യും സിം​ഗി​ൾ നേ​ടി.

മൂ​ന്നാം പ​ന്തി​ല്‍ ര​ണ്ട് റ​ൺ​സ് നേ​ടാ​നു​ള്ള ശ്ര​മ​ത്തി​ൽ ഹെ​ൻ‍​റി റണ്ണൗട്ടായി. അ​ടു​ത്ത പ​ന്തി​ല്‍ വി​ല്യം​സ​ണ്‍ ഫോ​ര്‍ അ​ടി​ച്ച​തോ​ടെ കി​വീ​സി​ന് ജ​യ​ത്തി​ലേ​ക്ക് ര​ണ്ട് പ​ന്തി​ൽ ഒ​രു റ​ൺ. അ​ഞ്ചാം പ​ന്തി​ൽ റ​ൺ ഇ​ല്ല. അ​വ​സാ​ന പ​ന്തി​ൽ വി​ല്യം​സ​ണി​ന്‍റെ ഷോ​ട്ട് ബാ​റ്റി​ൽ കൊ​ണ്ടി​ല്ലെ​ങ്കി​ലും വി​ജ​യ​റ​ൺ ഓ​ടി‌​യെ​ടു​ത്ത് ന്യൂ​സീ​ല​ൻ​ഡ് ത്ര​സി​പ്പി​ക്കു​ന്ന ജ​യം സ്വ​ന്ത​മാ​ക്കി.

സ്കോർ: ശ്രീ​ല​ങ്ക - 355 & 302, ന്യൂ​സി​ല​ൻ​ഡ് - 373 & 285/8
More in Latest News :