+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധ്യ​പ്ര​ദേ​ശി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച സം​ഭ​വം: ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ്

ന്യൂഡൽഹി: മ​ധ്യ​പ്ര​ദേ​ശി​ലെ അ​മ​ർ​കാ​ന്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ്. സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് വ
മ​ധ്യ​പ്ര​ദേ​ശി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച സം​ഭ​വം: ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ്
ന്യൂഡൽഹി: മ​ധ്യ​പ്ര​ദേ​ശി​ലെ അ​മ​ർ​കാ​ന്ത് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ്. സ​ഭാ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച് വി​ഷ‌​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷും ടി.​എ​ൻ. പ്ര​താ​പ​നും നോ​ട്ടീ​സ് ന​ൽ​കി.

മ​ധ്യ​പ്ര​ദേ​ശി​ൽ ന​ട​ന്ന​ത് വം​ശീ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നും രാ​ജ്യ​ത്തെ ക​ലാ​ല​യ​ങ്ങ​ളി​ൽ ജാ​തീ​യ-​വം​ശീ​യ വി​വേ​ച​ന​ങ്ങ​ൾ വ​ർ​ധി​ച്ചു എ​ന്നും പ്ര​മേ​യ നോ​ട്ടീ​സി​ല്‍ എം​പി​മാ​ർ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച‌‌​യാ​ണ് അ​മ​ർ​കാ​ന്ത് ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ ട്രൈ​ബ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (ഐ​ജി​എ​ൻ​ടി​യു) നാ​ല് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. സ​ർ​വ​ക​ലാ​ശാ​ല ക​വാ​ട​ത്തി​ലെ കു​ടി​വെ​ള്ള​സം​ഭ​ര​ണി​യു​ടെ ചി​ത്രം പ​ക​ർ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ അ​നൂ‌​പ്‌​പു​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല വ​ക്താ​വ് വി​ജ​യ് ദീ​ക്ഷി​ത് പ​റ​ഞ്ഞു.
More in Latest News :