തിരുവനന്തപുരം: ബ്രഹ്മപുരം പ്രശ്നം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മാലിന്യം കത്തി വിഷവാതകം പടര്‍ന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി.
ടി.ജെ.വിനോദ് എംഎല്‍എ ആണ് നോട്ടീസ് നല്‍കിയത്. ബ്രഹ്മപുരത്തെ അഗ്നിബാധ കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിര്‍മിത ദുരന്തമെന്ന് എംഎല്‍എ പറഞ്ഞു. തീയണയ്ക്കാന്‍ ഫയര്‍ഫോഴ്സിന് ക്യൂ നില്‍ക്കേണ്ട സാഹചര്യമുണ്ടായെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
അതേസമയം ബ്രഹ്മപുരത്ത് അഞ്ചാം തീയതി തന്നെ കണ്ട്രോള് റൂം തുറന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മറുപടി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മൂന്ന് മന്ത്രിമാര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയെന്നും മന്ത്രി കൂട്ടിചേര്‍ത്തു.