ലോസ് ആഞ്ചലസ്: 95-മത് ഓസ്കർ പുരസ്കാരനിറവിൽ ചലച്ചിത്രലോകം. ദ് വെയ്ൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രെണ്ടൻ ഫ്രേസർ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി മിഷേൽ യോ. എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
അതേസമയം ഇന്ത്യയുടെ അഭിമാനുയർത്തിയ ഓസ്കർ കൂടിയായിരുന്നു ഇത്തവണത്തേത്. മികച്ച ഒറിജിനൽ സോംഗ് വിഭാഗത്തിൽ ആർആർആറിലെ "നാട്ടു നാട്ടു' ഓസ്കാർ നേടിയപ്പോൾ "ദ എലിഫന്റ് വിസ്പറേഴ്സ്' മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് ഓസ്കർ ലഭിച്ചത്. എം.എം കീരവാണിയാണ് ‘നാട്ടു നാട്ടു’ ഗാനത്തിനു സംഗീതം നല്‍കിയത്. ചന്ദ്രബോസാണ് ഗാനത്തിന്റെ വരികൾ കുറിച്ചിരിക്കുന്നത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചിരിക്കുന്നു.
ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് രാജമൗലി അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്.
കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ദ് എലിഫന്റ് വിസ്പറേഴ്സ്. ഗുനീത് മോങ്കയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ദ എലിഫന്റ് വിസ്പറേഴ്സിന്റെ പ്രമേയം.
മികച്ച ചിത്രമായി എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് തിരഞ്ഞെടുക്കപ്പെട്ടു. ഏഴ് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച ഒറിജിനൽ സ്കോർ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഇന്റർനാഷനൽ ഫീച്ചർ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ ജെർമൻ ചിത്രമായ ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ് എന്ന ചിത്രം പുരസ്കാരം നേടി.
മികച്ച അനിമേഷൻ ചിത്രം- പിനോക്കിയോ(സംവിധാനം ഗില്ലെർമോ ഡെൽ ടോറോ)
മികച്ച സഹനടി- ജെയ്മീ ലീ കർട്ടിസ്
മികച്ച സഹനടൻ-കീ ഹ്യൂയ് ക്വാൻ (എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്)
മികച്ച ഛായാഗ്രാഹകൻ- ജെയിംസ് ഫ്രണ്ട്(ഓള് ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്)
മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം- നവൽനി
മികച്ച കോസ്റ്റ്യൂം ഡിസൈനർ- റൂത്ത് കാർട്ടർ(ബ്ലാക് പാന്തർ വക്കാണ്ട ഫോർഎവർ)
മികച്ച അവലംബിത തിരക്കഥ: വിമൻ ടോക്കിംഗ്
മികച്ച വിഷ്വൽ എഫക്ട്: അവതാർ ദ് വേ ഓഫ് വാട്ടർ
മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രം: ദ് ബോയ്, ദ് മോൾ, ദ് ഫോക്സ് ആൻഡ് ദ് ഹോഴ്സ്’
മികച്ച ഒറിജിനൽ സ്ക്രീൻപ്ലേ: എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: (ഓള് ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്)
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: ആൻ ഐറിഷ് ഗുഡ്ബൈ (ടോം ബേർക്ലീ, റോസ് വൈറ്റ്)
മികച്ച മേക്കപ് ആൻഡ് ഹെയർസ്റ്റൈൽ: അഡ്രിയെന്‍ മോറോ, ജൂഡി ചിൻ, ആൻ മേരി ബ്രാഡ്ലി (ചിത്രം: ദ് വെയ്ൽ)
മികച്ച ഇന്റർനാഷനൽ ഫീച്ചർ ഫിലിം: ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്