+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിയന്ത്രണംവിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

പേരൂർക്കട: നിയന്ത്രണംവിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. വട്ടിയൂർക്കാവ് നെട്ടയം മുക്കോല കല്ലംപൊറ്റ അനന്തു ഭവനിൽ സനൽകുമാർഷൈലജ ദമ്പതികളുടെ മകൻ അനു സനൽ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്ന
നിയന്ത്രണംവിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
പേരൂർക്കട: നിയന്ത്രണംവിട്ട സ്കൂട്ടർ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. വട്ടിയൂർക്കാവ് നെട്ടയം മുക്കോല കല്ലംപൊറ്റ അനന്തു ഭവനിൽ സനൽകുമാർ-ഷൈലജ ദമ്പതികളുടെ മകൻ അനു സനൽ (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നോടെയായിരുന്നു അപകടം.

മൈക്ക് ആൻഡ് സൗണ്ട് സിസ്റ്റം തൊഴിലാളിയായ അനു തിരുവനന്തപുരം ഭാഗത്തുനിന്ന് രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങവെ മുക്കോല ജംഗ്ഷന് സമീപത്തുവച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

അബോധാവസ്ഥയിലായ യുവാവിനെ ഉടൻതന്നെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ: കൃഷ്ണപ്രിയ. മകൾ: ആരാധ്യ.
More in Latest News :