+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്കറിൽ ഡ​ബി​ള​ടി​ച്ച് ഇ​ന്ത്യ; ത​ങ്ക​ത്തി​ള​ക്ക​ത്തി​ൽ നാ​ട്ടു​നാ​ട്ടു​വും ദ ​എ​ലി​ഫ​ന്‍റ് വി​സ്പ​റേ​ഴ്സും

ലോ​സ് ആ​ഞ്ച​ല​സ്: 95മ​ത് ഓ​സ്ക​ർ പു​ര​സ്കാ​ര വേ​ദി ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ഭി​മാ​ന​ത്തി​ന്‍റെ വേ​ദി​യാ​യി മാ​റി​യി​രി​ക്കു​ന്നു. പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ന​ട​ക്കു​ന്ന ലോ​സ് ആ​ഞ്ച​ല​സി​ലെ ഡോ​ൾ​ബി തി​യറ
ഓസ്കറിൽ ഡ​ബി​ള​ടി​ച്ച് ഇ​ന്ത്യ; ത​ങ്ക​ത്തി​ള​ക്ക​ത്തി​ൽ നാ​ട്ടു​നാ​ട്ടു​വും ദ ​എ​ലി​ഫ​ന്‍റ് വി​സ്പ​റേ​ഴ്സും
ലോ​സ് ആ​ഞ്ച​ല​സ്: 95-മ​ത് ഓ​സ്ക​ർ പു​ര​സ്കാ​ര വേ​ദി ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​ഭി​മാ​ന​ത്തി​ന്‍റെ വേ​ദി​യാ​യി മാ​റി​യി​രി​ക്കു​ന്നു. പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം ന​ട​ക്കു​ന്ന ലോ​സ് ആ​ഞ്ച​ല​സി​ലെ ഡോ​ൾ​ബി തി​യറ്റേഴ്സി​ൽ ഇ​ന്ത്യ എ​ന്ന് പേ​ര് കേ​ട്ട​പ്പോ​ൾ ഉ​യ​ർ​ന്ന സ​ന്തോ​ഷ​ത്തി​ന് അ​തി​രു​ക​ളി​ല്ല.

ആ ​സ​ന്തോ​ഷം എ​ത്തി​യ​ത് ര​ണ്ട് വി​ഭാ​ഗ​ത്തി​ലും. മി​ക​ച്ച ഒ​റിജി​ന​ൽ സോം​ഗ് വി​ഭാ​ഗ​ത്തി​ൽ ആർആർആറിലെ "നാ​ട്ടു നാ​ട്ടു' ഓ​സ്കാ​ർ നേ​ടി​യ​പ്പോ​ൾ "ദ ​എ​ലി​ഫ​ന്‍റ് വി​സ്പ​റേ​ഴ്സ്' മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി ഹ്ര​സ്വ​ചി​ത്ര വി​ഭാ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കാ​ര്‍​ത്തി​കി ഗോ​ള്‍​സാ​ല്‍​വേ​സ് സം​വി​ധാ​നം ചെ​യ്ത ഡോ​ക്യു​മെ​ന്‍റ​റി ഹ്ര​സ്വ​ചി​ത്ര​മാ​ണ് ദ് ​എ​ലി​ഫ​ന്‍റ് വി​സ്പ​റേ​ഴ്സ്. ഗു​നീ​ത് മോ​ങ്ക​യാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ര​ണ്ട് ആ​ന​ക​ളും അ​വ​യു​ടെ സം​ര​ക്ഷ​ക​രാ​യ ആ​ദി​വാ​സി ദ​മ്പ​തി​ക​ളും ത​മ്മി​ലു​ള്ള അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മാ​ണ് ദ ​എ​ലി​ഫ​ന്‍റ് വി​സ്പ​റേ​ഴ്സിന്‍റെ പ്ര​മേ​യം.
More in Latest News :