+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ണ​വ ക്രൂ​സ് മി​സൈ​ൽ പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര​കൊ​റി​യ; അ​തീ​വ ജാ​ഗ്ര​ത​യി​ൽ ദ​ക്ഷി​ണ കൊ​റി​യ

സീ​യൂ​ൾ: യു​എ​സ്​ദ​ക്ഷി​ണ കൊ​റി​യ സൈ​നി​കാ​ഭ്യാ​സം അ​ടു​ത്ത​ദി​വ​സം ആ​രം​ഭി​ക്കാ​നി​രി​ക്കെ മി​സൈ​ൽ പ​രീ​ക്ഷ​ണ​വു​മാ​യി ഉ​ത്ത​ര​കൊ​റി​യ. ത​ന്ത്ര​പ്ര​ധാ​ന​മാ​യ ര​ണ്ട് ക്രൂ​യി​സ് മി​സൈ​ലു​ക​ൾ ഉ​ത്ത​ര​ക
ആ​ണ​വ ക്രൂ​സ് മി​സൈ​ൽ പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര​കൊ​റി​യ; അ​തീ​വ ജാ​ഗ്ര​ത​യി​ൽ ദ​ക്ഷി​ണ കൊ​റി​യ
സീ​യൂ​ൾ: യു​എ​സ്-​ദ​ക്ഷി​ണ കൊ​റി​യ സൈ​നി​കാ​ഭ്യാ​സം അ​ടു​ത്ത​ദി​വ​സം ആ​രം​ഭി​ക്കാ​നി​രി​ക്കെ മി​സൈ​ൽ പ​രീ​ക്ഷ​ണ​വു​മാ​യി ഉ​ത്ത​ര​കൊ​റി​യ. ത​ന്ത്ര​പ്ര​ധാ​ന​മാ​യ ര​ണ്ട് ക്രൂ​യി​സ് മി​സൈ​ലു​ക​ൾ ഉ​ത്ത​ര​കൊ​റി​യ പ​രീ​ക്ഷി​ച്ച​താ​യി കൊ​റി​യ​ൻ സെ​ൻ​ട്ര​ൽ ന്യൂ​സ് ഏ​ജ​ൻ​സി (കെ​സി​എ​ൻ​എ) റി​പ്പോ​ർ​ട്ട് ചെ​യ്തു. ‌

കൊ​റി​യ​ൻ അ​ന്ത​ര്‍​വാ​ഹി​നി ബേ​സി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക്രൂ​സ് മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച​ത്. ക​ട​ലി​ലെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് പ​തി​ക്കു​ന്ന​തി​ന് മു​മ്പ് മി​സൈ​ലു​ക​ൾ 1,500 കി​ലോ​മീ​റ്റ​ർ (932 മൈ​ൽ) സ​ഞ്ച​രി​ച്ച​താ​യി കെ​സി​എ​ൻ​എ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഉ​ത്ത​ര​കൊ​റി​യ​യു​ടെ മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സൈ​ന്യം അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണെ​ന്നും ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ജോ​യി​ന്‍റ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് അ​റി​യി​ച്ചു. യു​എ​സ് ര​ഹ​സ്യ​ന്വേ​ഷ​ണ ഏ​ൻ​ജ​സി​യു​മാ​യി സാ​ഹ​ച​ര്യം വി​ശ​ക​ല​നം ചെ​യ്യു​ക​യാ​ണെ​ന്നും ദ​ക്ഷി​ണ​കൊ​റി​യ അ​റി​യി​ച്ചു.

"ഫ്രീ​ഡം ഷീ​ൽ​ഡ് 23' എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന സം​യു​ക്ത സൈ​നി​ക അ​ഭ്യാ​സം ദ​ക്ഷി​ണ കൊ​റി​യ​ൻ-​അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. സൈ​നി​ക അ​ഭ്യാ​സം 11 ദി​വ​സം നീ​ളും.
More in Latest News :