തൃശൂർ: വടക്കഞ്ചേരിയിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മോഷണം. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. 3.25 ലക്ഷം രൂപ കവർന്നു.
പോലീസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. ഷട്ടർ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ലോക്കറിൽ സൂക്ഷിച്ച 3, 29, 365 രൂപയാണ് കവർന്നത്.
ശനി, ഞായർ ദിവസങ്ങളിൽ ബാങ്ക് അവധി ആയതിനാൽ വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും ശനിയാഴ്ചയും വില്പന നടത്തിയ മുഴുവൻ തുകയും ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. മോഷ്ടാക്കൾ ലോക്കർ എടുത്ത് കൊണ്ട് പോവുകയായിരുന്നു.