മുംബൈ: വനിതാ പ്രീമിയർ ലീഗിൽ അപരാജിത കുതിപ്പ് തുടർന്ന് മുംബൈ ഇന്ത്യൻസ്. യുപി വാരിയേഴ്സിനെ എട്ട് വിക്കറ്റിന് തകർത്ത മുംബൈ, ഒന്നാം സ്ഥാനത്ത് നിന്ന് മാറാൻ തങ്ങൾക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് വീണ്ടും വ്യക്തമാക്കി. ലീഗിലെ എല്ലാ ടീമുകൾക്കെതിരെയും വിജയം സ്വന്തമാക്കുന്ന ആദ്യ ടീമാണ് മുംബൈ.
യുപി ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ നതാലി സ്കിവർ(45*) - ഹർമൻപ്രീത് കൗർ(53*) സ്ഖ്യത്തിന്റെ കരുത്തിലാണ് വിജയം നേടിയത്. ഓപ്പണറായി ഇറങ്ങിയ യാസ്തിക ഭാട്ടിയ(42) മികച്ച പിന്തുണ നൽകി.
സ്കോർ:
യുപി വാരിയേഴ്സ് 159/6(20)
മുംബൈ ഇന്ത്യൻസ് 164/4(17.3)
ചേസിനിറങ്ങിയ മുംബൈയ്ക്ക് ഭാട്ടിയ മികച്ച തുടക്കം നൽകിയതോടെ സ്കോർ അതിവേഗം കുതിച്ചു. ഏഴാം ഓവറിൽ ടീം സ്കോർ 58-ൽ നിൽക്കെയാണ് ഭാട്ടിയ പുറത്തായത്. ഹെയ്ലി മാത്യൂസിനെ(12) വേഗം നഷ്ടമായെങ്കിലും മുംബൈ പതറിയില്ല. സോഫി എക്ലസ്റ്റോൺ, രാജേശ്വരി ഗെയ്ക്വാദ് എന്നിവരാണ് യുപിക്കായി വിക്കറ്റുകൾ നേടിയത്.
നേരത്തെ, ടോസ് നേടിയ യുപിക്കായി അലീസ ഹീലി(58) മികച്ച തുടക്കം നൽകിയെങ്കിലും അത് മുതലാക്കാൻ ടീമിന് സാധിച്ചില്ല. മധ്യനിര പരുങ്ങിയതോടെ വിക്കറ്റുകൾ കൈയിലുണ്ടായിട്ടും യുപി മെല്ലെയാണ് മുന്നേറിയത്. ടാലിയ മക്ഗ്രോ നേടിയ 50 റൺസ് ടീമിനെ 150 കടത്തിയെങ്കിലും ഹർമൻ - സ്കിവർ തകർത്താട്ടത്തിൽ യുപി വീണു.
മുംബൈയ്ക്കായി സൈക ഇസ്ഹാഖ് മൂന്നും അമേലിയ കെർ രണ്ടും വിക്കറ്റുകൾ നേടി. ജയത്തോടെ മുംബൈയ്ക്ക് ലീഗിൽ എട്ട് പോയിന്റായി. നാല് പോയിന്റുള്ള യുപി മൂന്നാം സ്ഥാനത്താണ്.