ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ സൈനിക പോസ്റ്റിന് നേരെ ആക്രമണം നടത്തിയ മൂന്ന് പലസ്തീനിയൻ പോരാളികളെ ഇസ്രയേൽ സൈന്യം വധിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബാങ്കിന്റെ വടക്കൻ മേഖലയിലുള്ള നാബ്ലസ് പട്ടണത്തിലെ സൈനിക പോസ്റ്റിന് നേരെ ആക്രമണം നടത്തിയ ലയൺസ് ഡെൻ പോരാളി സംഘത്തിൽപ്പെട്ടവരാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ റെയ്ഡുകൾക്ക് പ്രതികാരം ചെയ്യാനെത്തിയവരാണ് ഇവർ.
ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും അറസ്റ്റിലായി വ്യക്തിയെ ചോദ്യംചെയ്ത് വരികയാണെന്നും ഇസ്രയേൽ അറിയിച്ചു.