+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​ത്ത​രേ​ന്ത്യ​ൻ വി​രു​ദ്ധ പ​രാ​മ​ർ​ശം; സീ​മാ​നെ​തി​രെ കേ​സ്

ചെ​ന്നൈ: ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ​ക്കെ​തി​രെ അ​ധി​ക്ഷേ​പം ചൊ​രി​യു​ക​യും ത​മി​ഴ്നാ​ട്ടി​ലെ ഉ​ത്ത​രേ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത നാം ​ത​മി​ഴ​ർ ക​ക്ഷി(​എ​ൻ​ടി​കെ) നേ​താ​വ് സീ
ഉ​ത്ത​രേ​ന്ത്യ​ൻ വി​രു​ദ്ധ പ​രാ​മ​ർ​ശം; സീ​മാ​നെ​തി​രെ കേ​സ്
ചെ​ന്നൈ: ഉ​ത്ത​രേ​ന്ത്യ​ക്കാ​ർ​ക്കെ​തി​രെ അ​ധി​ക്ഷേ​പം ചൊ​രി​യു​ക​യും ത​മി​ഴ്നാ​ട്ടി​ലെ ഉ​ത്ത​രേ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത നാം ​ത​മി​ഴ​ർ ക​ക്ഷി(​എ​ൻ​ടി​കെ) നേ​താ​വ് സീ​മാ​നെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ്പ​ർ​ധ വ​ർ​ധി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ൾ സീ​മാ​ൻ ന​ട​ത്തി​യെ​ന്നും ദ​ളി​ത് വി​ഭാ​ഗ​മാ​യ അ​രു​ന്ധ​തി​യാ​ർ സ​മു​ദാ​യ​ത്തി​നെ​തി​രെ അ​ധി​ക്ഷേ​പം ചൊ​രി​ഞ്ഞെ​ന്നും എ​ഫ്ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

സീ​മാ​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ മൂ​ലം സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ഉ​ണ്ടാ​യെ​ന്നാ​ണ് പോ​ലീ​സ് പ​റ‍​യു​ന്ന​ത്. ബി​ഹാ​റി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ ത​മി​ഴ്നാ​ട്ടി​ൽ തെ​ര​ഞ്ഞു​പി​ടി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​രേ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​വാ​ർ​ത്ത വ​രു​ന്ന​തി​ന് വ​രെ സീ​മാ​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ വ​ഴി​വ​ച്ചു.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വ്യാ​ജ​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ സം​സ്ഥാ​ന​ത്ത് നി​ന്ന് പാ​ലാ​യ​നം ചെ​യ്യാ​ൻ ഒ​രു​ങ്ങി. ഇ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ സീ​മാ​നെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്.

എ​ന്നാ​ൽ താ​ൻ കു​റ്റ​മൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് സീ​മാ​ന്‍റെ നി​ല​പാ​ട്. കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ഉ​ത്ത​രേ​ന്ത്യ​ക്കാ​രെ "ഇ​രു​മ്പ് കൈ'​ഉ​പ​യോ​ഗി​ച്ച് നേ​രി​ട​ണ​മെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ ത​മി​ഴ​രു​ടെ ജോ​ലി ക​വ​രു​ന്ന​തി​നെ​തി​രെ പ്ര​തി​ക​രി​ച്ച​താ​ണെ​ന്നും സീ​മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :