ന്യൂഡൽഹി: വസന്ത്കുഞ്ജ് മേഖലയിൽ സഹോദരന്മാരായ കുട്ടികളെ തെരുവ്നായ്ക്കൾ കടിച്ചുകൊന്നു. സിന്ധി ബസ്തി സ്വദേശികളായ ആനന്ദ്(7), ആദിത്യ(5) എന്നിവരാണ് മരിച്ചത്.
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് സഹോദരന്മാർക്ക് തെരുവ്നായ ആക്രമണം ഏറ്റത്. വനമേഖലയോട് അടുത്ത് സ്ഥിതി ചെയ്യുന്ന സിന്ധി ബസ്തിയിൽ നിന്ന് ഹോളി ദിനത്തിൽ ആനന്ദിനെ കാണാതായിരുന്നു.
മാതാപിതാക്കളും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ വനത്തിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിൽ ദേഹമാസകലം മുറിവേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തെരുവ്നായ ആക്രമിക്കുകയായിരുന്നു എന്ന് കണ്ടെത്തി.
വെള്ളിയാഴ്ചയാണ് ആനന്ദിന്റെ ഇളയ സഹോദരൻ ആദിത്യ അപകടത്തിൽപ്പെട്ടത്. ആനന്ദിന് തെരുവ്നായയുടെ ആക്രമണം സംഭവിച്ച അതേ സ്ഥലത്ത് വച്ച് തന്നെയാണ് ആദിത്യയും അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.