+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ത് പു​ല്ല​ന്‍ വ​ന്നാ​ലും ത​ട​യാ​ന്‍ പ​റ്റി​ല്ല; അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് നി​ർ​മാ​ണ​ത്തെ പി​ന്തു​ണ​ച്ച് എം.​എം. മ​ണി

മൂ​ന്നാ​ര്‍: സൂ​ര്യ​ന് താ​ഴെ​യു​ള്ള ഒ​രു ശ​ക്തി​ക്കും അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് നി​ര്‍​മാ​ണം ത​ട​യാ​നാ​കി​ല്ലെ​ന്ന് മു​ന്‍ മ​ന്ത്രി എം.​എം. മ​ണി. റ​വ​ന്യൂ വ​കു​പ്പും ഹൈ​ക്കോ​ട​തി​യും ത​ട​ഞ്ഞ മൂ
ഏ​ത് പു​ല്ല​ന്‍ വ​ന്നാ​ലും ത​ട​യാ​ന്‍ പ​റ്റി​ല്ല; അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് നി​ർ​മാ​ണ​ത്തെ പി​ന്തു​ണ​ച്ച് എം.​എം. മ​ണി
മൂ​ന്നാ​ര്‍: സൂ​ര്യ​ന് താ​ഴെ​യു​ള്ള ഒ​രു ശ​ക്തി​ക്കും അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് നി​ര്‍​മാ​ണം ത​ട​യാ​നാ​കി​ല്ലെ​ന്ന് മു​ന്‍ മ​ന്ത്രി എം.​എം. മ​ണി. റ​വ​ന്യൂ വ​കു​പ്പും ഹൈ​ക്കോ​ട​തി​യും ത​ട​ഞ്ഞ മൂ​ന്നാ​റി​ലെ അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്കി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ണി​യു​ടെ പ്ര​സ്താ​വ​ന പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ഏ​ത് പു​ല്ല​ന്‍ വ​ന്നാ​ലും ഇ​ത് ത​ട​യാ​ന്‍ പ​റ്റി​ല്ലെ​ന്നാ​ണ് മ​ണി​യു​ടെ വെ​ല്ലു​വി​ളി. അ​താ​ണ്. ആ​ര് ത​ട​യാ​ന്‍ വ​ന്നാ​ലും ന​മ്മ​ള്‍ നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്കും. നി​ങ്ങ​ള്‍ പാ​ര്‍​ക്കി​ന്‍റെ പ​ണി ന​ട​ത്ത​ണം. അ​വി​ടെ ടൂ​റി​സ്റ്റു​ക​ളെ സ്വീ​ക​രി​ക്ക​ണം. ന​ല്ല ഭം​ഗി​യാ​യി അ​ത് ന​ട​ത്ത​ണം. സൂ​ര്യ​നു​താ​ഴെ ഏ​ത​വ​ന്‍ പ​റ​ഞ്ഞാ​ലും അ​തൊ​ന്നും ന​മ്മ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ത​ട​യാ​ന്‍ ആ​ര് വ​ന്നാ​ലും വ​ഴ​ങ്ങാ​ന്‍ പാ​ടി​ല്ല. ന​ട​ത്തു​ക​ത​ന്നെ ചെ​യ്യ​ണം. പി​ന്നെ എ​ന്തു​ചെ​യ്യ​ണ​മെ​ന്നൊ​ന്നും ഞാ​ന്‍ ഇ​പ്പോ​ള്‍ പ​റ​യു​ന്നി​ല്ല. അ​ത് പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല- മ​ണി പ​റ​ഞ്ഞു.

വൈ​ദ്യു​തി ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള, പ​ഴ​യ​മൂ​ന്നാ​റി​ലെ ഹൈ​ഡ​ല്‍ പാ​ര്‍​ക്കി​നു​ള്ളി​ലെ നാ​ല് ഏ​ക്ക​ര്‍ ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് മൂ​ന്നാ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക്അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് നി​ര്‍​മി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. സി​പി​എ​മ്മാ​ണ് മൂ​ന്നാ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ നി​രാ​ക്ഷേ​പ പ​ത്രം (എ​ന്‍​ഒ​സി) ഇ​ല്ലാ​തെ​യാ​ണെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ജാ​റാം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഈ ​കേ​സി​ല്‍ തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്ക​ണ​മെ​ന്ന് റ​വ​ന്യൂ അ​ഡീ​ഷ്ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ന്ഒ​സി ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് റ​വ​ന്യൂ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പി​ന്നീ​ട് സ​ബ് ക​ള​ക്ട​റും സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കി.
More in Latest News :