അഹമ്മദാബാദ്: മൂന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി സ്വന്തമാക്കി വിരാട് കോഹ്ലി. 241 പന്തില്‍ നിന്നാണ് ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ കോഹ്ലി സെഞ്ചുറി തികച്ചത്. താരത്തിന്റെ 28ാം ടെസ്റ്റ് സെഞ്ചുറിയും 75ാം അന്താരാഷ്ട്ര സെഞ്ചുറിയുമാണിത്.
2019 നവംബറിൽ ബംഗ്ലാദേശിനെതിരേയാണ് കോഹ്ലി അവസാനമായി ടെസ്റ്റിൽ സെഞ്ചുറി നേടിയത്. കഴിഞ്ഞ 41 ഇന്നിംഗ്സുകളിലായി താരം സെഞ്ചുറി നേടിയിരുന്നില്ല.
അതേസമയം, അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ ലീഡിലേക്ക് അടുക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുന്പോൾ ഇന്ത്യ 445/5 എന്ന നിലയിലാണ്. കോഹ്ലി(126) അക്സര്‍ പട്ടേൽ(24) എന്നിവരാണ് ക്രീസിൽ.
ഓസീസിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 480 റൺസ് മറികടക്കാൻ ഇന്ത്യക്ക് 35 റൺസ് കൂടി മതി.

The smile on the face is everything.
— Johns. (@CricCrazyJohns) March 12, 2023
King Kohli is back. pic.twitter.com/cTfXWgKBsI