ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്തില്ലെങ്കിൽ ജോലിയുണ്ടാകില്ലെന്ന് ഭീഷണി. ജാഥ കുട്ടനാട്ടിലെത്തുമ്പോൾ പങ്കെടുക്കണമെന്നും ഇല്ലെങ്കിൽ ജോലിയുണ്ടാകില്ലെന്നും നെല്ല് ചുമക്കുന്ന തൊഴിലാളികൾക്കാണ് കൈനകരി നോർത്ത് ലോക്കൽ സെക്രട്ടറി രതീശന്റെ മുന്നറിയിപ്പ്.
ചുമട്ടുകാരായ 172 തൊഴിലാളികളോടും ജാഥയ്ക്കെത്താൻ രതീശൻ നിർദേശം നല്കി. ജാഥയ്ക്കെത്തുന്നവർ ഹാജർ രേഖപ്പെടുത്തണന്നും തൊഴിലാളികൾക്ക് നിർദേശമുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞാണ് എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ കുട്ടനാട്ടിലെത്തുന്നത്.