+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെ​യി​ൽ​വേ കോ​ഴ; ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ​തി​രേ തെ​ളി​വു​ക​ളുണ്ടെന്ന് ഇ​ഡി

ന്യൂ​ഡ​ൽ​ഹി: ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​നും ബിഹാർ മുൻ മുഖ്യമന്ത്രിയും റെ​യി​ൽ​വേ മു​ൻ മ​ന്ത്രി​യു​മാ‌​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് പ്ര​തി​യാ​യ റെ​യി​ൽ​വേ നി​യ​മ​ന അ​ഴി​മ​തി​ക്കേ​സി​ൽ തെ​ളി​വു​ക​ള്‍ കി​ട്ടി​യ​താ
റെ​യി​ൽ​വേ കോ​ഴ; ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ​തി​രേ തെ​ളി​വു​ക​ളുണ്ടെന്ന് ഇ​ഡി
ന്യൂ​ഡ​ൽ​ഹി: ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​നും ബിഹാർ മുൻ മുഖ്യമന്ത്രിയും റെ​യി​ൽ​വേ മു​ൻ മ​ന്ത്രി​യു​മാ‌​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് പ്ര​തി​യാ​യ റെ​യി​ൽ​വേ നി​യ​മ​ന അ​ഴി​മ​തി​ക്കേ​സി​ൽ തെ​ളി​വു​ക​ള്‍ കി​ട്ടി​യ​താ​യി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്‌​ട​റേ​റ്റ്.

ലാ​ലു പ്ര​സാ​ദി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 600 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യി തെ​ളി​വു​ക​ൾ കി​ട്ടി​യെ​ന്നും അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച പ​ണ​വും സ്വ​ർ​ണ​വും ക​ണ്ടെ​ടു​ത്ത​താ​യും ഇ​ഡി അ​റി​യി​ച്ചു.

ലാ​ലു പ്ര​സാ​ദി​ന്‍റെ മ​ക്ക​ളു​ടെ വീ​ടു​ക​ൾ ഉ​ൾ​പ്പ​ടെ 24 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ചി​കി​ത്സ​യ്ക്ക് പി​ന്നാ​ലെ ലാ​ലു​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം സി​ബി​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു.

കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് കോ​ഴ​വാ​ങ്ങി റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി ന​ല്‍​കി​യെ​ന്നാ​ണ് ലാ​ലു​വി​നെ​തി​രാ​യ കേ​സ്.
More in Latest News :