കൊച്ചി: ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായ എം. ശിവശങ്കർ ആശുപത്രിയിൽ. കാൽമുട്ട് വേദനയെ തുടർന്നാണ് ചികിത്സ തേടിയത്. കളമശേരി മെഡിക്കൽ കോളജിലാണ് ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കാക്കനാട്ടെ എറണാകുളം ജില്ലാ ജയിലിലാണ് ശിവശങ്കറിനെ പാര്‍പ്പിച്ചിട്ടുള്ളത്. ശാരീരിക അവശതയും ബുദ്ധിമുട്ടുമുണ്ടെന്ന വിവരം ശിവശങ്കര്‍ അറിയിച്ചിരുന്നു.
തൃശൂര്‍ വടക്കാഞ്ചേരിയിലെ പ്രളയബാധിതര്‍ക്കു വേണ്ടിയുള്ള 19 കോടി രൂപയുടെ ലൈഫ് മിഷന് പദ്ധതിയില്‍ നിന്നു കമ്മിഷനായി വാങ്ങിയ 4.50 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ശിവശങ്കറിനെതിരായ കേസ്. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഫെബ്രുവരിയിലാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്തത്.