+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗി​ൽ ക​രു​ത്തി​ൽ ഇ​ന്ത്യ; അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം

അ​ഹ​മ്മ​ദാ​ബാ​ദ്: ശു​ഭ്മാ​ൻ ഗി​ൽ ത​ന്‍റെ സ്വ​പ്ന​ഫോം ടെ​സ്റ്റി​ലും തു​ട​ർ​ന്ന​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ നാലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ മി​ക​ച്ച നി​ല​യി​ല്‍. ശു​ഭ്മാ​ന്‍ ഗി​ൽ(128),
ഗി​ൽ ക​രു​ത്തി​ൽ ഇ​ന്ത്യ; അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം
അ​ഹ​മ്മ​ദാ​ബാ​ദ്: ശു​ഭ്മാ​ൻ ഗി​ൽ ത​ന്‍റെ സ്വ​പ്ന​ഫോം ടെ​സ്റ്റി​ലും തു​ട​ർ​ന്ന​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ നാലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ മി​ക​ച്ച നി​ല​യി​ല്‍. ശു​ഭ്മാ​ന്‍ ഗി​ൽ(128), വി​രാ​ട് കോ​ഹ്‌​ലി(59*) എ​ന്നി​വ​രു​ടെ മി​ക​വി​ൽ മൂ​ന്നാം ദി​നം ക​ളി നി​ർ​ത്തു​ന്പോ​ൾ 289ന് ​മൂ​ന്ന് എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ.

16 റ​ണ്‍​സു​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് കോ​ഹ്‌​ലി​ക്കൊ​പ്പം ക്രീ​സി​ല്‍. ഓ​സീ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്‌​കോ​റി​നേ​ക്കാ​ൾ 191 റ​ൺ​സ് പി​ന്നി​ലാ​ണ് ഇ​ന്ത്യ.

സ്കോർ: ഓ​സ്ട്രേ​ലി​യ​- 480, ഇന്ത്യ- 289/3

വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 36 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് മൂ​ന്നാം ദി​നം ല​ഭി​ച്ച​ത്. നാ​യ​ക​ൻ രോ​ഹി​ത് ശ​ര്‍​മ​യും ഗി​ല്ലും അ​നാ​യാ​സം ബാ​റ്റ് വീ​ശി​യ​തോ​ടെ ഇ​ന്ത്യ​ൻ സ്കോ​ർ ഉ​യ​ർ​ന്നു. ടീം സ്കോ​ർ 74-ൽ ​എ​ത്തി​യ​പ്പോ​ൾ നാ​യ​ക​ൻ വീ​ണെ​ങ്കി​ലും പി​ന്നാ​ലെ എ​ത്തി‌​യ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര ഉ​റ​ച്ചു​നി​ന്ന​തോ​ടെ ഓ​സീ​സ് ബൗ​ള​ർ​മാ​ർ വി​യ​ർ​ത്തു. ര​ണ്ടാം വി​ക്ക​റ്റി​ല്‍ ഗി​ല്ലി​നൊ​പ്പം 113 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് ഉ​യ​ര്‍​ത്തി​യ​ശേ​ഷ​മാ​ണ് പൂ​ജാ​ര മ​ട​ങ്ങി​യ​ത്.

അ​വ​സാ​ന സെ​ഷ​നി​ല്‍ ഗി​ൽ വീ​ണെ​ങ്കി​ലും കോ​ഹ്‌​ലി​യും ജ​ഡേ​ജ​യും ചേ​ർ​ന്ന് കു​ടൂ​ത​ൽ വി​ക്ക​റ്റ് ന​ഷ്‌​ട​മാ​വാ​തെ മൂ​ന്നാം ദി​നം അ​വ​സാ​നി​പ്പി​ച്ചു. ഓ​സീ​സി​നാ​യി ന​ഥാ​ൻ ലി​യോ​ണ്‍, ടോ​ഡ് മ​ർ​ഫി, ഖു​നെ​മാ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
More in Latest News :