തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടുത്ത മാസം നടത്താനിരുന്ന സംസ്ഥാന യാത്ര മാറ്റി. പാർട്ടിയുടെ പ്രധാന പരിപാടികൾ നടക്കുന്നതിനാലാണ് യാത്ര മാറ്റിയതെന്ന് നേതൃത്വം വിശദീകരിക്കുന്നു.
ബൂത്തുതലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്തിയ ശേഷം മതി സംസ്ഥാന യാത്രയെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചതിനാലാണ് യാത്ര മാറ്റിയതെന്നും റിപ്പോർട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 20 പാർലമെന്റ് മണ്ഡലങ്ങളിലൂടെയായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്.