+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ്; സംഘപരിവാർ പാനലിന് തോൽവി

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിൽ സംഘപരിവാർ അനുകൂല പാനലിന് തോൽവി. അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിലെ മാധവ് കൗശിക് വിജയിച്ചു. മെല്ലെപുരം ജി.വെങ്കിടേശിനെയാണ് കൗശിക് പരാജയപ്പെടുത്തിയത
കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ്; സംഘപരിവാർ പാനലിന് തോൽവി
ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിൽ സംഘപരിവാർ അനുകൂല പാനലിന് തോൽവി. അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗിക പാനലിലെ മാധവ് കൗശിക് വിജയിച്ചു. മെല്ലെപുരം ജി.വെങ്കിടേശിനെയാണ് കൗശിക് പരാജയപ്പെടുത്തിയത്.

അതേസമ‍യം, ഔദ്യോഗിക പാനലിൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പരാജയപ്പെട്ടു.

സംഘപരിവാർ പിന്തുണയോടെ മത്സരിച്ച ഡൽഹി സർവകലാശാല അധ്യാപികയും ഹിന്ദി എഴുത്തുകാരിയുമായ പ്രഫ. കുമുദ് ശർമയാണ് രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. ഒറ്റ വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കുമുദ് ശർമയുടെ വിജയം.

ജനറൽ കൗൺസിലിൽ 92 അംഗങ്ങള്‍ക്കാണ് വോട്ടവകാശം. ഇതിൽ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ വോട്ടിലാണ് സംഘ്പരിവാര്‍ പാനൽ പ്രതീക്ഷയർപ്പിച്ചിരുന്നത്.
More in Latest News :