പത്തനംതിട്ട: കിഴവള്ളൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിഴവള്ളൂര്‍ ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. കാറില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ബസ് പള്ളിയുടെ പ്രധാനകമാനം ഉൾപ്പടെ ഇടിച്ചുതകർത്തു. ബസിന്റെ മുൻവശം പൂർണമായും തകർന്ന അവസ്ഥയിലാണ്.
കാറും ബസും അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.