+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലായിൽ ജനകീയ പ്രതിരോധ ജാഥ എത്താനിരിക്കെ ബോംബ് ഭീഷണിക്കത്ത്

കോട്ടയം: പാലാ നഗരത്തിലെ മൂന്നിടങ്ങളിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. കോട്ടയം കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിൽ ഉപേക്ഷിച്ച നിലയിലാണു കത്ത് കണ്ടെത്തിയത്.പാലായിൽ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡില
പാലായിൽ ജനകീയ പ്രതിരോധ ജാഥ എത്താനിരിക്കെ ബോംബ് ഭീഷണിക്കത്ത്
കോട്ടയം: പാലാ നഗരത്തിലെ മൂന്നിടങ്ങളിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. കോട്ടയം കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിൽ ഉപേക്ഷിച്ച നിലയിലാണു കത്ത് കണ്ടെത്തിയത്.

പാലായിൽ കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിലും ഒന്നിലധികം ഇടങ്ങളിലും ബോംബ് വയ്ക്കുമെന്നാണ് കത്തില്‍ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കത്തുകൾക്ക് പിന്നിൽ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് സംശയിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്നു രാവിലെ പാലായിൽ സ്വീകരണം നൽകാനിരിക്കെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
More in Latest News :